Site icon Janayugom Online

ചുമയ്ക്ക് മരുന്നായി ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ച് നാട്ടുവൈദ്യന്റെ ചികിത്സ; രണ്ടുമാസം പ്രായമായ കുഞ്ഞ്  ആശുപത്രിയിൽ

രണ്ടുമാസം പ്രായമായ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച് ക്രൂരത. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ പോർബന്ദര്‍ ജില്ലയിലാണ് സംഭവം. നാട്ടുവൈദ്യനെന്ന് സ്വയം അവകാശപ്പെടുന്ന ദേവരാജ്ഭട്ടായി എന്നയാള്‍ കുഞ്ഞിന്റെ ചുമ മാറ്റാനുള്ള മരുന്നാണെന്ന് പറഞ്ഞായിരുന്നു കുട്ടിയെ പൊള്ളിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഗുജറാത്തിലെ പോർബന്ദറിലാണ് സംഭവം.

കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് വ്യാജവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ​ഗുരുതരമായി പൊള്ളലേറ്റ പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടിൽ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നൽകിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടർന്നാണ് അമ്മ കുഞ്ഞിനെ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാൾ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്. കുഞ്ഞിന്റെ നില വഷളായതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയനുസരിച്ച് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: 2‑month-old girl brand­ed with hot iron rod to treat cough in Gujarat; quack held
You may also like this video

Exit mobile version