Site iconSite icon Janayugom Online

ദിണ്ടിഗലിൽ വാഹനാപകടത്തിൽ 2 കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം; 10 പേർക്ക്

ദിണ്ടിഗലിൽ കാറിന് നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് 2 മലയാളികൾക്കു ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണു മരിച്ചത്. അപകടത്തില്‍ 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്. 

കാറിനു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു.സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളി ഭാഗത്തേക്കായിരുന്നു ഇവർ പോയിരുന്നത് .

Exit mobile version