Site iconSite icon Janayugom Online

തെലങ്കാനയിൽ പരിശീലനം വിമാനം തകർന്നു: 2 മരണം

തെലങ്കാനയിലെ മേദക് ജില്ലയിൽ പരിശീലനം വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. പതിവ് പരിശീലനത്തിനായി ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. രാവിലെ 8.30 ഓടെയായിരുന്നു അപകടം.

അപകട കാരണം കണ്ടെത്താൻ  അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റുമാരുടെ കുടുംബങ്ങളെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.

 

Eng­lish Sum­ma­ry: 2 Pilots Killed In Air Force Train­er Air­craft Crash In Telangana
You may also like this video

Exit mobile version