മദ്യ നിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. സരന്‍ ജില്ലയിലെ ചാപ്രയില്‍ ബുധനാഴ്ചയാണ് സംഭവം. നിരവധിപേര്‍ ചികിത്സയിലാണ്. അതേസമയം 35 പേരോളം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നേരത്തെ സരന്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 12പേര്‍ മരിച്ചിരുന്നു. നാഗ പഞ്ചമി ആഘോഷത്തിനിടയില്‍ വ്യാജമദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. 2016 ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് മദ്യ നിരോധനം നിലവിലുണ്ട്. എന്നാല്‍ ബിഹാറില്‍ വിഷമദ്യ ദുരന്തങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സരനില്‍ മാത്രം വിഷമദ്യ ദുരന്തങ്ങളിലായി ഇതുവരെ 50 പേരാണ് മരിച്ചത്.
English Summary:20 people died after consuming poisoned liquor in Bihar
You may also like this video