സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിൽപനക്കു കൊണ്ടുവന്ന 202 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാര്‍ക്കറ്റില്‍ 70 ലക്ഷം രൂപ കണക്കാക്കുന്ന പുകയില രണ്ടു വാഹനങ്ങളിലായാണ് കടത്താന്‍ ശ്രമിച്ചത്. ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർകാവിനു സമീപം എസ് ഐ പി ശിവശങ്കരന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് പിടികൂടിയ പുകയില ഉത്പന്നം പിടികൂടിയത്.
പുലർച്ചെ അഞ്ചു മണിയോടെ കർണ്ണാടക രജിസ്ട്രേഷൻ ലോറിയും കേരള രജിസ്ടഷനുള്ള ഒരു പിക്കപ്പ് വാനിലുമായിരുന്നു പുകയിലകള്‍ കടത്തിയത്. 1,10,00,000 പാക്കറ്റുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മലയാളികളായ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ബിഹാർ സ്വദേശി വിജയ് ചൗധരി മാത്രമാണ് പോലിസിന്റെ പിടിയിലായത്.
English Summary: 202 bags of banned tobacco products worth Rs 70 lakh were seized from Palakkad
You may also like this video