2026 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിൻ എന്നിവര്‍ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. പി നാരായണന് പത്മവിഭൂഷൺ, കലാമണ്ഡലം വിമല മേനോനും പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്കും പത്മശ്രീ എന്നിങ്ങനെയാണ് പുരസ്കാരം ലഭിച്ചത്.
2026 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു; തിളങ്ങി മലയാളികള്‍

