2028 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരക്രമം പുറത്തിറക്കി. 128 വർഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നുവെന്നതാണ് ശ്രദ്ധേയം. 2028 ജൂലൈ 12 മുതലാണ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുക. ആറ് വീതം പുരുഷ, വനിത ടീമുകളാണ് ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ മാറ്റുരയ്ക്കുക. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. 1900ത്തിൽ പാരിസ് ഒളിമ്പിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരത്തില്‍ ബ്രിട്ടനായിരുന്നു സ്വർണം നേടിയത്.
2028 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ്; ക്രിക്കറ്റ് തിരിച്ചെത്തുന്നു

