11 February 2026, Wednesday

Related news

February 10, 2026
February 10, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

2028 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ്; ക്രിക്കറ്റ് തിരിച്ചെത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2025 10:12 pm

2028 ലോസ് ആഞ്ച­ല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരക്രമം പുറത്തിറക്കി. 128 വർഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നുവെന്നതാണ് ശ്രദ്ധേയം. 2028 ജൂലൈ 12 മുതലാണ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുക. ആറ് വീതം പുരുഷ, വനിത ടീമുകളാണ് ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ മാറ്റുരയ്ക്കുക. ടി20 ഫോ­ര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. 1900ത്തിൽ പാരിസ് ഒളിമ്പിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരത്തില്‍ ബ്രിട്ടനായിരുന്നു സ്വർണം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.