ദക്ഷിണാഫ്രിക്കയില്‍ എച്ച്ഐവി ബാധിതയായ സ്ത്രീയില്‍ കോവിഡ് വെെറസിന് 21 പ്രാവശ്യം ജനിതക മാറ്റം സംഭവിച്ചതായി കണ്ടെത്തല്‍.
രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന എച്ച്ഐവി പോലുള്ള രോഗികളില്‍ കോവിഡ് വെെറസിന് ജനിതകമാറ്റം സംഭവിക്കുമെന്നും പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് സാധ്യത കൂടുതലാണെന്നതിന്റെയും തെളിവായി ഇതിനെ പരിഗണിക്കാമെന്ന് പഠനം നടത്തിയ സ്റ്റെല്ലെൻബോഷ്, യൂണിവേഴ്സിറ്റി ഓഫ് ക്വാസുലു-നടാൽ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ ബീറ്റ വകഭേദമാണ് രോഗിക്ക് ബാധിച്ചത്. ഈ വകഭേദവും ആദ്യം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു.
എച്ച്ഐവി ബാധിതരായ രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാനും വെെറസിന് ജനിതകമാറ്റം സംഭവിക്കാതിരിക്കാനും ആന്റി റിട്രോവെെറല്‍ മരുന്നുകളുടെ ഉപയോഗവും ഗവേഷകര്‍ നിര്‍ദേശിക്കുന്നുണ്ട്. പഠനത്തിനായി തിരഞ്ഞെടുത്ത രോഗിയില്‍ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ കുറഞ്ഞത് 20 മ്യൂട്ടേഷനുകളെങ്കിലും സംഭവിച്ചതായി പഠനത്തില്‍ പറയുന്നു. ചില മ്യൂട്ടേഷനുകള്‍ ഒമിക്രോണ്‍ , ലാംഡ വകഭേദങ്ങള്‍ക്കു സമാനമായിരുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു.
English Summary: 21 genetic mutations in an HIV patient infected with covid
You may like this video also