Site iconSite icon Janayugom Online

ഓരോ സ്ത്രീക്കും പ്രതിമാസം 2,100 രൂപ ;ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ എഎപി പ്രകടനപത്രിക പുറത്തിറക്കി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക എഎപി പുറത്തിറക്കി. തൊഴിൽ, മഹിളാ സമ്മാൻ യോജന പ്രകാരം നൽകുന്ന തുക വർധിപ്പിക്കൽ, മുതിർന്ന പൗരന്മാർക്ക് സ്വകാര്യ, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ, ദളിത് വിദ്യാര്‍ത്ഥികൾക്ക് വിദേശപഠനത്തിനുള്ള സ്കോളർഷിപ്പ് എന്നിവ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടവയാണ്.സമഗ്രമായ തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 

സ്ത്രീകൾക്കായി മഹിളാ സമ്മാൻ യോജന എന്ന പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഇതിലൂടെ ഓരോ സ്ത്രീക്കും പ്രതിമാസം 2,100 രൂപ ലഭിക്കും.വൈദ്യചികിത്സയ്ക്കായി സഞ്ജീവനി പദ്ധതി, കുടിശികയുള്ള വെള്ളക്കരം ഒഴിവാക്കുൽ , ജല ഉപഭോഗ ബില്ലിംഗ് തുടങ്ങിയ വാഗ്ദാനങ്ങളൂം പ്രകടന പത്രികയിലുണ്ട്.

Exit mobile version