Site iconSite icon Janayugom Online

22 മാസം നീണ്ട യുദ്ധത്തിന് വിരാമമായേക്കും, ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്

22 മാസം നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഗാസയിൽ സമാധാനം പുലരുമോയെന്ന ചോദ്യം ബാക്കിയാക്കി വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഈജിപ്തും ഖത്തറും മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാരും ബന്ദിമോചനവും അംഗീകരിക്കുന്നുവെന്ന് ഹമാസിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് കരാറിന്റെ ആദ്യ ഘട്ടം. തുടർന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥർ നിർദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഗാസ വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. 60 ദിവസത്തെ വെടിനിർത്തലിനും തുടർന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഈജിപ്ത്-ഖത്തർ നിർദേശം ഹമാസ് തത്വത്തിൽ സമ്മതിച്ചതായി ദി നാഷണലും റിപ്പോർട്ട് ചെയ്തു.

Exit mobile version