Site icon Janayugom Online

കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് 22 മുതൽ കൂടുതൽ വിമാന സർവീസുകൾ

Sri Lanka, June 23 (ANI): Around 242 Indian Nationals stranded in Sri Lanka queue to board the special flight to return India from Colombo on Tuesday. (ANI Photo)

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്പിലേക്ക് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനും പുതിയ വിമാന സർവീസുകൾ വഴിയൊരുക്കുമെന്ന് സിയാൽ അധികൃതർ പറഞ്ഞു. 22 മുതൽ ആഴ്ചയിൽ മൂന്നുവട്ടം എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസ് നടത്തും. ഞായർ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ലണ്ടൻ‑കൊച്ചി-ലണ്ടൻ സർവീസ് നടത്തുക.
പ്രതിവാര സർവീസാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.

ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ രണ്ട് സർവീസിന്റെ മുഴുവൻ ടിക്കറ്റും വിറ്റുപോയതായി സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. പുതിയ സമയക്രമ പട്ടിക അനുസരിച്ച് ഞായർ പുലർച്ചെ മൂന്നിന് ലണ്ടനിൽ നിന്ന് കൊച്ചിയിൽ എത്തുന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം പകൽ 1.20ന് മടങ്ങും. ബുധൻ പുലർച്ചെ 3.45ന് എത്തി 5.50ന് തിരികെപ്പോകും. വെള്ളി പുലർച്ചെ 3.45ന് എത്തി പകൽ 1.20ന് മടങ്ങും. കൂടാതെ ഈ മേഖലയിൽ കൂടുതൽ എയർലൈനുകളെ ആകർഷിക്കാൻ സിയാൽ പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; 22 more flights from Kochi to Europe

You may also like this video;

Exit mobile version