Site iconSite icon Janayugom Online

രാജ്യത്തെ കോവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന

രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചയ്ക്കിടെ 22 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഡിസംബർ അവസാന ആഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കേരളത്തിൽ രോഗ വ്യാപനം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കോവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു.

കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 

കഴിഞ്ഞ 24മണിക്കൂറിനിടെ 636 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവകേസുകളുടെ എണ്ണം 4394 ആയി ഉയർന്നു. പുതുതായി മൂന്ന് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം കേരളത്തിൽ പ്രതിവാര കേസുകളിൽ കാര്യമായ കുറവുണ്ട്. മുമ്പുള്ള ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. എന്നാല്‍ കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. 

Eng­lish Summary;22 per­cent increase in covid cas­es in the country
You may also like this video 

Exit mobile version