Site icon Janayugom Online

പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: 22കാരൻ അറസ്റ്റില്‍

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 22 കാരൻ അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറടയിലാണ് ഞെട്ടിക്കുന്ന സംഭവം. കുന്നത്തുകാല്‍ വണ്ടിത്തടം പുവത്തൂര്‍ മുട്ടക്കാവ് തെക്കേത്തെരുവുവീട്ടില്‍ അനുരാജാണ്(22) അറസ്റ്റിലായത്.

വീട്ടില്‍ മക്കളോടൊപ്പം ഇരിക്കുകയായിരുന്ന 28 കാരിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

Eng­lish Sum­ma­ry: 22-year-old man arrest­ed for try­ing to rape house­wife in broad daylight
You may also like this video

Exit mobile version