Site iconSite icon Janayugom Online

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224കോടി

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി കിട്ടിയ തുക 2,244 കോടി രൂപ. കഴിഞ്ഞ വര്‍ഷം ലഭിച്ച്തിന്റെ മൂന്നിരട്ടി തുകയാണ് സംഭാവനയായി ലഭിച്ചത്.ഫണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ മറികടന്നാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് ആണ് രണ്ടാമത്. ബിആര്‍എസിന് 580 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 289 കോടിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിജെപിക്ക് ലഭിച്ച വിഹിതം കോണ്‍ഗ്രസിനേക്കാള്‍ 776.82 ശതമാനം അധികമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും കൂടുതല്‍ സംഭാവന നല്‍കിയത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. ഇവര്‍ ബിജെപിക്ക് 723 കോടിയും കോണ്‍ഗ്രസിന് 156 കോടി രൂപയുമാണ് സംഭാവനയായി നല്‍കിയത്. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ബിആര്‍എസിന 85 കോടിയും ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസി 62.5 കോടി രൂപയും സംഭാവനയായി നല്‍കി. തെലങ്കാന, ആന്ധ്രാപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികള്‍ക്കും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.എഎപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 11.1 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആം ആദ്മിക്ക് 37.1 കോടിരൂപ കിട്ടിയിരുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക ലഭിച്ച സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധണാണെന്ന് പറഞ്ഞ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന് വ്യക്തമാക്കി.

Exit mobile version