Site iconSite icon Janayugom Online

ആംബുലൻസിന് മുന്നിൽ 22 കിലോമീറ്ററോളം ബൈക്ക് യാത്രക്കാരന്റെ അഭ്യാസം; രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു മണിക്കൂർ വൈകി

ആംബുലൻസിന് മുന്നിൽ 22 കിലോമീറ്ററോളം ബൈക്ക് യാത്രക്കാരന്റെ അഭ്യാസപ്രകടനം മൂലം രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു മണിക്കൂർ വൈകി.
വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. ഏകദേശം 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി. അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസം ഉണ്ടാക്കിയത്.

ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് വ്യക്തമാക്കി. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാ വ് വഴിമുടക്കി യാത്ര ചെയ്തത്. ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു.

Exit mobile version