Site icon Janayugom Online

സംഘടനാ ദൗര്‍ബല്യവും, ഗ്രൂപ്പ് പോരും, പ്രശാന്ത് കിഷോറിന്‍റെ വരവിന് തടയിട്ട് 23 ജി നേതാക്കള്‍; ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ആശങ്ക കോണ്‍ഗ്രസില്‍ ക്യാമ്പിലുയരുമ്പോള്‍ തന്നെ പ്രശാന്ത് കിഷോറിനെ അതിവേഗം കോണ്‍ഗ്രസിലെത്തിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയും. ഇക്കാര്യത്തില്‍ . പാര്‍ട്ടിയില്‍ സമവായം ഉണ്ടാകുന്നില്ല. ജി23 നേതാക്കളുടെ എതിര്‍പ്പാണ് പ്രധാന കാരണവും. ഇവരുമായി സമവായമുണ്ടാക്കാന്‍ എകെ ആന്റണിയെയും കെസി വേണുഗോപാലിനെയും അംബികാ സോണിയെയും നിയോഗിച്ചെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. ഇവര്‍ മൂന്നു പേരും കോണ്‍ഗ്രിസന്‍റെ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരാണ്. രാഹുലിന്‍റെ അടുത്ത ആളാണ് കെ സി വേണുഗോപാല്‍. രാഹുലിന്‍റെ താല്‍പര്യപ്രകാരമാണ് എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതും. കോണ്‍ഗ്രസിലേക്കുള്ള പ്രശാന്തിന്റെ വരവ് തല്‍ക്കാലത്തേക്ക് ആലോചിക്കേണ്ടെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രിസല്‍ ഉയര്‍നന്നു വരുന്നത്. അതിനു കാരണം 23ജിനേതാക്കളുടെ ശക്തമായ എതിര്‍പ്പുമുണ്ട്. . രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രശാന്തിന് വേണ്ടി വാദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉദ്ദേശിക്കുന്ന മാറ്റം പ്രശാന്തിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് രണ്ട് പേരും വാദിച്ചത്. എന്നാല്‍ ഇതിന് തടയിട്ടത് സോണിയാ ഗാന്ധിയാണ്. മുഴുവനായി യുവതലമുറയ്ക്കായി കാര്യങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു സോണിയ.

തുടര്‍ന്നാണ് ആന്റണിയെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരെ നിയോഗിച്ചത്. ജി23 നേതാക്കള്‍ ആന്റണിയോട് കടുത്ത എതിര്‍പ്പറയിച്ചു എന്നാണ് സൂചന. അതിലുപരി ആസാദിനെയും കപില്‍ സിബലിനെയും പിണക്കാന്‍ സോണിയ ഇനിയും താല്‍പര്യവുമില്ല.ജി23 നേതാക്കള്‍ കൂറുമാറി ശരത് പവാറിനൊപ്പം പോകുമെന്ന സൂചന ദേശീയ തലത്തിലാകെയുണ്ട്. പവാറാണെങ്കില്‍ ഇവരെ പാര്‍ട്ടിയിലേക്ക് ക്ഷണച്ചിട്ടുണ്ട്. മനീഷ് തിവാരിയും ശശി തരൂരും, ഭൂപീന്ദര്‍ ഹൂഡയും ഒഴിച്ചുള്ള നേതാക്കളെല്ലാം പാര്‍ട്ടി വിടാന്‍ സാധ്യതയുള്ളവരുമാണ്. കോണ്‍ഗ്രസിന്റെ അതേ സ്വഭാവമുള്ളവരാണ് എന്‍സിപി. ഇവര്‍ക്ക് സേഫ് സോണുമാണ്. പിസി ചാക്കോയെ പോലുള്ളവര്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. . ഇവര്‍ പോയാല്‍ പരിചയസമ്പത്തില്ലാത്ത നേതാക്കളില്ലാത്ത പാര്‍ട്ടിയാവും കോണ്‍ഗ്രസ്. അത് തിരിച്ചുവരവിനുള്ള നേര്‍ത്ത സാധ്യത ഇല്ലാതാവും സോണിയ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്പ്രശാന്ത് കിഷോര്‍ വരാന്‍ വൈകിയാലും രാഹുലിനുള്ള വ്യക്തിപരമായ ഉപദേശം അദ്ദേഹം നല്‍കും. സംസ്ഥാന പര്യടനത്തിന് നിര്‍ദേശിച്ചത് അദ്ദേഹമാണ്. കശ്മീരിലേക്ക് രാഹുല്‍ തിരിച്ചതും എല്ലാ സംസ്ഥാനങ്ങളിലും പുതിയ പ്ലാനൊരുക്കുന്നതിനും രാഹുല്‍ നേതൃത്വം നല്‍കും.പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ മാറ്റം രാഹുലിന് കൊണ്ടുവരാം. അതിന് എതിര്‍പ്പുകളില്ല. ഔദ്യോഗിക പ്രവേശനം മാത്രമാണ് വൈകുക.

 


ഇതുകൂടി വായിക്കു:‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ ദൗത്യം ഏറ്റെടുത്ത് കോണ്‍ഗ്രസുകാര്‍


 

രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ അനുദിനം വഷളാവുന്നത് രാഹുലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രശാന്തിനോട് ഉപദേശം തേടി എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പരിഹരിക്കാനാവും രാഹുലിന്റെ ശ്രമം.സീനിയര്‍ നേതാക്കളാണ് ഇപ്പോള്‍ പ്രശാന്തിനെ എതിര്‍ക്കുന്നത്. പ്രശാന്തിനെ കൊണ്ടുവരുന്നതിന് ഇവര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ വലിയ പൊസിഷന്‍ നല്‍കുന്നതിനോട് താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ വരെ ഇതിനെ എതിര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന നേതാവായിട്ട് അദ്ദേഹത്തെ കൊണ്ടുവരുന്നതിനോട് ജി23 ഒഴിച്ചുള്ളവര്‍ക്കൊല്ലം യോജിപ്പാണ്. എന്നാല്‍ വലിയ പദവി നല്‍കിയാല്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉറപ്പാണെന്ന് ഇവര്‍ രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആശങ്ക നല്‍കുന്നത്. ഇവിടെങ്ങളിലെല്ലാം പാര്‍ട്ടി സംവിധാന തകരാറിലാണ്. നിലവില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഒരിടത്തും കോണ്‍ഗ്രസിന് വിജയസാധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുപി, . ഉത്തരാഖണ്ഡ, മണിപ്പൂര്‍ തിരിഞ്ഞു നോക്കണ്ടായെന്നു തന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. . ഗോവയിലും കാര്യങ്ങള്‍ പന്തിയില്ല.

ഭരണത്തിലിരിക്കുന്ന പഞ്ചാബില്‍ ഗ്രൂപ്പിസത്താല്‍ ഉലയുുന്നു. പഞ്ചാബിലാണെങ്കില്‍ ആംആദ്മി പാര്‍ട്ടി മുന്നേറി വരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസിന്റെ അന്തകനായി എഎപി മാറുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രശാന്തിന്റെ സേവനം വ്യക്തിപരമായി രാഹുല്‍ തേടുമെന്ന് ഉറപ്പാണ്.തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ എങ്ങനെയാരിക്കണമെന്നും, പ്രസംഗങ്ങള്‍ എങ്ങനെയാരിക്കണമെന്നും പ്രശാന്ത് തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന നേതാക്കള്‍ രാഹുല്‍ തന്നെ പരമാവധി കാണാനാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. സുഷ്മിത ദേവ് പോയതാണ് പികെ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സുഷ്മിതയെ തൃണമൂലിലേക്ക് കൊണ്ടുപോയത് പ്രശാന്ത് കിഷോറിന്റെ തന്ത്രമാണ്. ഇത് ഷോക്കായിരുന്നു കോണ്‍ഗ്രസ്. അടുത്ത ദിവസം തന്നെ ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കുകയും ചെയ്തു. മഹാസഖ്യം തന്നെ അവിടെ പൊളിഞ്ഞിരിക്കുകയാണ്. ഇനി തീവ്ര കക്ഷികളുമായി ചേരില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

 


ഇതുകൂടി വായിക്കു:പ്രശാന്ത് കിഷോറിന്റെ വരവിൽ കോൺഗ്രസിൽ പ്രതിഷേധം;ശശി തരൂർ 23ജി നേതാക്കൾക്കൊപ്പമില്ല


 

സോണിയയുമായി കൂടുതല്‍ അടുക്കാനും ജി23ക്ക് ഇതിനിടെ അവസരം ലഭിച്ചിട്ടുണ്ട്. ആന്റണിയാണ് ഇതിനുള്ള തുറുപ്പുച്ചീട്ട്. ഇവരുടെ ആശയങ്ങളാണ് പ്രശാന്ത് രാഹുലിന് മുന്നില്‍ വെച്ചതും. പാര്‍ലമെന്ററി പാനല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ക്കായി വേണമെന്നാണ് ജി23 പറഞ്ഞത്. എന്നാല്‍ പ്രശാന്ത് പറഞ്ഞത് ശക്തരായ നേതാക്കളുടെ ഒരു ഗ്രൂപ്പിനെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിക്കണമെന്നാണ്. രണ്ടും സമാനമാണ്. അതുകൊണ്ട് ജി23 പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ രാഹുലില്‍ സമ്മര്‍ദമേറുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടാല്‍ അതോടെ അടിമുടി മാറ്റം മുകള്‍ത്തട്ടിലും താഴെ തട്ടിലുമായി കോണ്‍ഗ്രസിലുണ്ടാവുമെന്ന് രാഹുല്‍ തന്റെ ടീമില്‍ ഉള്ളവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിസംഘടനാ പരമായി ഏറെ ദൗര്‍ബ്ബല്യത്തിലാണ്. സംസ്ഥാനങ്ങളില്‍ നേതാക്കള്‍ഗ്രൂപ്പ് പോരില്‍ പരസപരം ആരോപണ പ്രത്യാരോപണങ്ങളാല്‍ ഉലയുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമായിരിക്കുന്നതായി നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കാണുവാന്‍ കഴിയുന്നത്.

eng­lish summary:23G lead­ers block Prashant Kishore’s arrival due to orga­ni­za­tion­al weak­ness and group war
you may also like this video

Exit mobile version