കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയതിന് തെളിവില്ലെന്ന് പൊലീസ്. ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയതിൻ്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. കേസിൽ ആൺസുഹൃത്തായ റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. കേസിൽ ഈയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റമീസിൻ്റെ മാതാപിതാക്കളും സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്ന് പൊലീസ്

