Site icon Janayugom Online

രാജ്യത്ത് ​ 24 ലക്ഷം ബാല ലൈംഗിക ചൂഷണ പരാതികൾ

രാജ്യത്ത്​ മൂന്ന്​ വർഷത്തിനിടെ റിപ്പോർട്ട്​ ചെയ്​തത്​ 24 ലക്ഷത്തോളം ഓൺലൈൻ ബാല ലൈംഗിക ചൂഷണ പരാതികൾ. ഇതിൽ 80 ശതമാനം ഇരകളും 14 വയസിൽ താഴെയുള്ള പെൺകുട്ടികളാണ്​. 2017–20 വർഷ​ത്തിലെ ഇന്റർപോളിന്റേതാണ് റിപ്പോർട്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം 1,16,000ത്തിലധികം ആളുകളാണ് ഇന്റർനെറ്റുകളിൽ തിരയുന്നതെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 5,000‑ത്തിലധികം കുറ്റവാളികളാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വീഡിയോകൾ 100-ലധികം രാജ്യങ്ങളിലെ പൗരന്മാരുമായി പങ്കിടുന്നത്. 

ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നവരുടെ ​ഗ്രൂപ്പിൽ പാകിസ്ഥാനികൾ (36 ശതമാനം),കാനഡ പൗരന്മാർ (35), യുഎസ്​ (35) ബംഗ്ലാദേശ്​ (31),ശ്രീലങ്ക (30), നൈജീരിയ (28), അസർബൈജാൻ (27),യമൻ (24), മലേഷ്യ (22) പൗരൻമാർ ഉൾപ്പെടുന്നു.
കുട്ടികളുടെ അശ്ലീല വീഡിയോകൾ, ചിത്രങ്ങൾ, ടെക്​സ്റ്റുകൾ, പോസ്റ്റുകൾ, ലിങ്കുകൾ തുടങ്ങിയവ സിബിഐ നേരത്തെ കണ്ടെടുത്തിരുന്നു. ഇവയിലൂടെ ഈ ഗ്രൂപ്പുകൾ പണം തട്ടുന്നുണ്ടെന്നാണ്​ കണ്ടെത്തൽ. ഇത്തരം ഓൺലൈൻ പ്ലാറ്റ്​ഫോമുകളുമായി ബന്ധിപ്പിച്ച ബാങ്ക്​ അക്കൗണ്ടിലേക്ക്​ നിരന്തരം വരുമാനം എത്തുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഈ അക്കൗണ്ടുകൾ പരിശോധനയ്ക്ക്​ വിധേയമാക്കുന്നതായും അധികൃതർ അറിയിച്ചു. 

രാജ്യ​ത്ത്​ വർധിച്ചുവരുന്ന കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ രാജ്യത്തുടനീളം പരിശോധനകൾ സംഘടിപ്പിച്ചിരുന്നു. 14 സംസ്ഥാനങ്ങളിലായിരുന്നു കഴിഞ്ഞദിവസം പരിശോധന.
eng­lish summary;24 lakh child sex­u­al abuse com­plaints in India
you may also like this video;

Exit mobile version