Site iconSite icon Janayugom Online

സാര്‍വദേശീയ ഐക്യകാഹളം മുഴങ്ങി 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സാർവദേശീയ ഐക്യത്തിന്റെ കാഹളം മുഴങ്ങിയതായിരുന്നു സിപിഐ ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളന വേദി. ഫ്രഞ്ച്, സ്പാനിഷ്, സിംഹള, ഇംഗ്ലീഷ്, നേപ്പാളി, കൊറിയൻ, വിയറ്റ്നാമീസ് ഭാഷകൾക്കൊപ്പം അമേരിക്കയിൽനിന്നും പ്രതിനിധിയുടെ ഹിന്ദി പ്രസംഗം കൂടിയായപ്പോൾ വിദേശ പ്രതിനിധികളുടെ സംഗമവേദി വിവിധ ഭാഷകളുടെ സംഗമം കേന്ദ്രം കൂടിയായി മാറി. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായി 30 കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാക്കളാണ് സിപിഐ പാർട്ടി കോൺഗ്രസിന് അഭിവാദ്യം ചെയ്യാൻ എത്തിയത്. രാവിലെ പ്രതിനിധി സമ്മേളനം ആരംഭിച്ചത് വിദേശ പ്രതിനിധികളുടെ അഭിവാദ്യ പ്രസംഗങ്ങളോടെ ആയിരുന്നു.

മുഹമ്മദ് ഷാ ആലം (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്), ഇനാമുല്‍ ഹഖ് അലി മുഹമ്മദ് (വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്), ചെന്‍ ജിയാന്‍ ജുന്‍ (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), അലെജാന്‍ഡ്രോ സിമന്‍കാസ് മറി (ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), ലി ഗൊറിയേറിക് മെലിന്‍ (ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), നികോസ് സെറെടാകിസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ്), ചൗ ഹുയി ചോല്‍ (വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ), ബൗനെ മെച്ചൗ അന്‍ഗോം (ലാവോസ് പീപ്പിള്‍സ് റവലൂഷണറി പാര്‍ട്ടി), വൈ ആര്‍ ഗ്യാവാലി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍), എ മുഹമ്മദ് അഹമ്മദ് തുഗോസ് (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പലസ്തീന്‍), നെവെസ് ഗുറേറിയോ പെഡ്രോ (പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), റോമന്‍ കൊനോനെങ്കോ എം പി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍), ഡി എം പി ദിസനായകെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക), പ്രിം റോസ് നൊമാറഷിയ (ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), അകാദ് മുറാദ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്‍ തുര്‍ക്കി), ഹിലീ സ്കോട്ട് ജോസഫ്, രമാകാന്ത് ശര്‍മ (അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), ലാം വാന്‍ മാന്‍ (വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ്) എന്നിവരാണ് സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തിന്റെ വിളംബരമായി പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്തത്.

Eng­lish Sum­ma­ry: 24 th CPI par­ty con­gress vijayawada

You may like this video also

Exit mobile version