Site iconSite icon Janayugom Online

കണ്ണൂരില്‍ 24 കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കേസ്

കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ കേസ്. പയ്യന്നൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.

സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 2021 ലായിരുന്നു ഇവരുടെ വിവാഹം.

Eng­lish sum­ma­ry; 24-year-old woman com­mit­ted sui­cide at her hus­band’s house in Kan­nur; Case against hus­band and mother

You may also like this video;

YouTube video player
Exit mobile version