Site icon Janayugom Online

വന്യജീവി ആക്രമം തടയാനായി 25 കോടി രൂപ

സംസ്ഥാനത്ത് വന്യജീവി ആക്രമം തടയാനായി 25 കോടി രൂപ പൊതുബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിൽ ഏഴ് കോടി വന്യജീവി ആക്രമത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായത്തിനായി നൽകും. വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ് ചികിത്സ തേടിയവര്‍ക്കും ആശ്വാസപ്രഖ്യാപനമാണ് ഇത്.
കാര്‍ഷിക മേഖലകളില്‍ വന്യജീവി ആക്രമണങ്ങളിലൂടെ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് ഏഴ് കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഒരു വര്‍ഷത്തിനിടെ നാലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

Eng­lish Summary:‘25 crore for pre­ven­tion of wildlife attack
You may also like this video

Exit mobile version