Site iconSite icon Janayugom Online

പയ്യന്നൂരില്‍ കല്യാണവീട്ടില്‍ 25 പവന്‍ സ്വര്‍ണം മോഷണം പോയി; പൊലീസ് അന്വേഷണം ഊർജിതം

കണ്ണൂർ പയ്യന്നൂരില്‍ കല്യാണവീട്ടില്‍ 25 പവന്‍ സ്വര്‍ണം മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പയ്യന്നൂര്‍ പലിയേരിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയി. മേയ് ഒന്നിനായിരുന്നു വിവാഹം. രണ്ടാംതിയതി അലമാര തുറന്ന് പരിശോധിക്കുമ്പോള്‍ സ്വര്‍ണം കാണാനില്ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Exit mobile version