യുവതിയുടെ 26 ആഴ്‌ച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. രണ്ട് കുട്ടികളുള്ള യുവതി തനിക്ക് മൂന്നാമത് ഒരു കുട്ടിയെ പ്രസവിക്കാനും വളർത്താനും വൈകാരികമായും മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതിയുത്തരവിലൂടെ 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണോ യുവതിയുടെ തീരുമാനമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് ചോദിച്ചു. ഹര്‍ജിയിൽ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി യുവതിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കണമെന്നും യുവതിയുടെ അഭിഭാഷകനോടും കേന്ദ്രത്തിന്റെ അഭിഭാഷകനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ഹര്‍ജി പരിഗണിച്ചത്.
രണ്ട് മക്കളുടെ മാതാവായ യുവതി, ഡിപ്രഷൻ അനുഭവിക്കുന്നത് മൂലമാണ് മൂന്നാമത്തെ കുഞ്ഞിനെ അലസിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള അവസ്ഥയിലല്ല താനെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി സ്ത്രീക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്റിസ് നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്.
നിലവിലെ എംടിപി ആക്ട് അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി വേണമെന്ന സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.
English Summary:26-week abortion requires a court order; The Supreme Court whether the intention is to kill the child
You may also like this video