Site iconSite icon Janayugom Online

രാജ്യത്ത് 2745 കോവിഡ് രോഗികള്‍; ടിപിആര്‍ 0.60 %

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2745 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവർ 18,386 പേരാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. മുംബൈയിലും പൂനെയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം അതിവേഗ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

വ്യാഴാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഏപ്രിൽ മുതൽ. മുംബൈയിലും പൂനെയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രണ്ട് ജില്ലകളുടെ പ്രതിവാര പോസിറ്റീവ് നിരക്ക് സംസ്ഥാനത്തേക്കാൾ കൂടുതലാണ്.
മുംബൈയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്, പൂനെയിൽ ഇത് 2.16 ശതമാനമാണ്, രണ്ടും സംസ്ഥാനത്തിന്റെ നിരക്കായ 1.59 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. മുംബൈയിലും പുനെയിലും അധികൃതർക്ക് കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ്.

Eng­lish Summary;2745 covid patients in the country
You may also like this video

Exit mobile version