Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചത് 275 പേർ; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ എന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ ഒഴികെ 241 പേർ മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായ യാത്രക്കാരാണിത്. പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു. 

മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787–8 വിമാനം സെക്കന്റുകൾക്കുള്ളിൽ തകർന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. 

Exit mobile version