Site iconSite icon Janayugom Online

ലഹരി മരുന്നിനെതിരെ നീക്കം ശക്തമാക്കി പൊലീസ് , ഓപ്പറേഷന്‍ ഡി–ഹണ്ടിന്റെ ഭാഗമായി ഇന്നലെ പരിശോധിച്ചത് 2841 പേരെ; 284പേർ പിടിയിൽ

ലഹരി മരുന്നിനെതിരെ നീക്കം ശക്തമാക്കി പൊലീസ്, ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഡി–ഹണ്ടിന്റെ ഭാഗമായി ഇന്നലെ പരിശോധിച്ചത് 2841 പേരെ. ലഹരി മരുന്നുകൾ കൈവശം വെച്ചതിന് ഇതിൽ 284പേർ പിടിയിലായി. നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവർക്കെതിരെയാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. സംസ്ഥാന ആന്റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

Exit mobile version