Site iconSite icon Janayugom Online

കാനം ചരമദിനം സമുചിതമായി ആചരിക്കുക

സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷികം ഡിസംബർ എട്ടിന് വിപുലമായി ആചരിക്കും. പ്രമുഖരായ നേതാക്കൾക്കൊപ്പം ഏറ്റവും ചെറിയ പ്രായത്തിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായ നേതാവായിരുന്നു കാനം. എഐവൈഎഫിന്റെയും, പിന്നീട് എഐടിയുസിയുടെയും സംസ്ഥാന, ദേശീയ ഭാരവാഹി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ അദ്ദേഹം അസാധാരണ സംഘാടകപാടവം കാണിച്ചു. പാർട്ടി ഓഫിസുകൾ അലങ്കരിച്ചും രക്തപതാക ഉയർത്തിയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും കാനത്തിന്റെ സ്മരണ പുതുക്കാൻ പാർട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. കോട്ടയം കാനത്ത് നടക്കുന്ന അനുസ്മരണ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ ദേശീയ കൗൺസിൽ അംഗം ജി ആർ അനിലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തും. 

Exit mobile version