Site iconSite icon Janayugom Online

ധനക്കമ്മി 3.52 ലക്ഷം കോടി

നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 3.52 ലക്ഷം കോടി. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൊത്തം ലക്ഷ്യത്തിന്റെ 21.2 ശതമാനമാണെന്ന് കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ധനക്കമ്മി 2.74 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ബജറ്റ് തുകയുടെ 18.2 ശതമാനം ആയിരുന്നു. 

അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട എട്ട് അടിസ്ഥാന വ്യാവസായിക മേഖലകളിലെ ജൂണ്‍ മാസത്തിലെ വളര്‍ച്ച 12.7 ശതമാനമായി ഇടിഞ്ഞു. മേയ് മാസത്തിലെ വളര്‍ച്ചാ നിരക്ക് 19.3 ശതമാനമായിരുന്നു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 79.25ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 0.6 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 

Eng­lish Summary:3.52 lakh crore fis­cal deficit
You may also like this video

Exit mobile version