കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് നാല് പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കാസർകോട് ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കി; ഒരാളുടെ നില ഗുരുതരം

