പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡൽഹി പീരാഗഡി ഫ്ലൈ ഓവറിന് സമീപമായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു രണ്‍ധീര്‍ സിങ് (60), ലക്ഷ്മി സിങ് (40), ശിവ് നാരായണ്‍ (46) എന്നിവരാണ് മരിച്ചത്.
കാറിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

