Site iconSite icon Janayugom Online

30 കിലോ ഏലക്ക മോഷ്ടിച്ച്​ കടത്തി; ഓപ്ഷൻ സെന്ററിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

കുഴിത്തൊളുവിലെ ഒരു ഓപ്ഷൻ സെന്ററിൽനിന്ന് പലതവണയായി 75,000 രൂപയുടെ ഏലക്ക മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് ജീവനക്കാരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശികളായ ഉത്തമപാളയം ഗൂഡല്ലൂർ മുത്തുരായർ(32), കമ്പം താത്തപ്പൻകുളം അളക്‌രാജ(31) എന്നിവരാണ് പിടിയിലായത്.

കരുണാപുരം കൂഴിത്തൊളു നിരപ്പേൽക്കടയിലെ ആർ.എൻ.എസ്. എന്ന ഓപ്ഷൻ സെന്ററിൽനിന്നാണ് ഗ്രേഡ് ചെയ്ത 30 കിലോ ഉണക്ക ഏലക്ക മോഷണം പോയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഇവിടെ ജീവനക്കാരാണ്. കഴിഞ്ഞ മേയ് 16 മുതൽ പല ദിവസങ്ങളിലായിട്ടാണ് ഏലക്ക മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Exit mobile version