റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ അധികൃതർ നടത്തിയ പരിശോധനയിൽ അടൂർ ഏനാദിമംഗലം പുതുവൽ ജങ്ഷനിലെ മീൻകടയിൽനിന്ന് ഫോർമലിൽ കലർന്ന 30 കിലോ മീൻ കണ്ടെത്തി നശിപ്പിച്ചു.
മറ്റിടങ്ങളിൽനിന്ന് ഫോർമലിൻ കലർന്ന 66 കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. അടൂർ ബൈപാസ്, നെല്ലിമുട്ടിൽ പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിൽപനശാലകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോർമലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്.
പത്തനംതിട്ട ജില്ലയുടെ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടന്നത്. പരിശോധനക്കായി വിവിധ മത്സ്യവിൽപന ശാലകളിൽനിന്നും സാമ്പിൾ ശേഖരിച്ചു.
English summary;30 kg of fish mixed with formalin was seized
You may also like this video;