തമിഴ്നാട് ഈറോഡിൽ കലാപമുണ്ടാക്കുകയും പൊലീസുകാർക്ക് നേരെ അതിക്രമം കാണിക്കുകയും ചെയ്ത 30 ഓളം കുടിയേറ്റ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളില്‍ ഒരാൾ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സംഭവമുണ്ടായത്.
ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവര്‍. ഓയിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കാമോത്രം എന്നയാള്‍ ലോറി ഇടിച്ചാണ് മരിച്ചത്. കാമോത്രത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധം നടത്തി.
തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായിട്ടാണ് പൊലീസിനെ വിളിച്ചത്. സംഭവം വഷളായതോടെ ഇവര്‍ പൊലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പൊലീസുകാര്‍ക്ക് നേരെ അക്രമണം നടത്തുകയും ചെയ്തു.
പരിക്കേറ്റ പൊലീസുകാരെ ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
English summary;30 migrant workers arrested in Tamil Nadu’s Erode for rioting, injuring policemen
You may also like this video;