Site iconSite icon Janayugom Online

3,000 കോടിയുടെ വായ്പാത്തട്ടിപ്പ്; അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്

വ്യവസായി അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്. യെസ് ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ ഡിയുടെ ഈ നടപടി. മുംബൈയിലും ഡൽഹിയിലുമായി 35 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. 3000 കോടി രൂപ വഴിവിട്ട് ലോൺ അനുവദിച്ചതിലും ഈ പണം മറ്റു കമ്പനികളിലേക്ക് വക മാറ്റിയതുമാണ് കേസ്. ലോൺ അനുവദിച്ചതിലൂടെ യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് കൈക്കൂലി ലഭിച്ചതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ, യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ, വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫീസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിന് കാരണം.

Exit mobile version