ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുകളുടെ എണ്ണം 31.5 ലക്ഷമായി ഉയര്‍ന്നു. ഡിസംബര്‍ വരെ നോണ്‍ ഗസറ്റഡ് തസ്തികകളില്‍ 2.98 ലക്ഷം ഒഴിവുകളുണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് ഇത്രയും ഒഴിവുകളുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
അനുവദനീയമായ 18,833 ഗസറ്റഡ് തസ്തികകളില്‍ 2885, 14,74,271 നോണ്‍ഗസറ്റഡ് തസ്തികകളില്‍ 3,12,039 ഒഴിവുകളുമാണ് നിലവിലുള്ളതെന്ന് റെയില്‍വേ മന്ത്രി രാജ്യസഭയെ അറിയിച്ചു.
ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് വടക്കന്‍ സോണിലാണ്. 167 (ഗസറ്റഡ്), 39,059 തസ്തികകളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. ഗസറ്റഡ് വിഭാഗത്തില്‍ 208, 270 വീതവും നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ 30527, 30515 വീതവും ഒഴിവുകളുള്ള പടിഞ്ഞാറന്‍, കിഴക്കന്‍ സോണുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആരോഗ്യ രംഗത്ത് യഥാക്രമം 428, 424, 520, 594, 499 പേരെ വീതം താല്‍ക്കാലികമായി നിയമിച്ചു. മറ്റു കരാര്‍ ജീവനക്കാരുടെ എണ്ണം ഇക്കാലയളവില്‍ 4903, 11302, 12622, 4079, 8823 വീതമാണെന്നും മറുപടിയിലുണ്ട്.
English Summary: 31.5 lakh vacancies in railways
You may also like this video