Site icon Janayugom Online

ഒരു പെട്ടി മാമ്പഴത്തിന് 31,000 രൂപ

മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പെട്ടി മാമ്പഴത്തിന് വില 31,000 രൂപ. അല്‍ഫോൻസ മാമ്പഴത്തിനാണ് വിപണിയില്‍ ഞെട്ടിക്കുന്ന വില ലഭിച്ചത്.
50 വർഷത്തിനിടയില്‍ മാങ്ങയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണിതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സീസണിലെ ആദ്യത്തെ മാമ്പഴങ്ങളാണിവ. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ്ങ് കമ്മിറ്റിയില്‍ (എപിഎംസി) 5000 രൂപയിലാണ് ലേലം തുടങ്ങിയത്. ഇത് 31,000 രൂപയിലേക്ക് ഉയരുകയായിരുന്നു. സീസണിലെ ആദ്യ മാമ്പഴങ്ങളായതിനാല്‍ നിരവധി മൊത്തവ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തു.
മാമ്പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന അല്‍ഫോന്‍സ മാങ്ങ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നത്. സാധാരണയായി ഫെബ്രുവരി ആദ്യവാരത്തില്‍ ഇവ വിപണിയിലെത്താറുണ്ട്.

Eng­lish Sum­ma­ry: 31,000 for a box of mangoes

You may like this video also

Exit mobile version