Site iconSite icon Janayugom Online

ശ്രീലങ്കയിൽ കുടുങ്ങിപ്പോയ 317 മലയാളികളെ തിരിച്ചെത്തിച്ചു

വിവിധ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഡിറ്റ്‌വ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിപ്പോയ കേരളീയരായ 237 ഓളം പേർ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊളംബോയിൽ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തിൽ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ചു. അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവർക്ക് വീടുകളിലേക്ക് പോകുന്നതിനായി എറണാകുളത്തേക്ക് രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി. രാത്രിയോടെ മറ്റൊരു വിമാനത്തിൽ 80 ഓളം പേർ കൂടി തിരുവനന്തപുരത്തെത്തി.
നിലവിൽ ശ്രീലങ്കയിൽ കുടുങ്ങിയിട്ടുളള ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഒരുക്കിയിട്ടുള്ള അടിയന്തര ഹെൽപ്പ് ഡെസ്കിൽ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറിൽ ബന്ധപ്പെടാം. 

Exit mobile version