Site icon Janayugom Online

കള്ളക്കടത്തുസംഘം കടലിലെറിഞ്ഞ 33 കിലോ സ്വര്‍ണം കണ്ടെത്തി

ബോട്ടില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ കള്ളക്കടത്തുസംഘം കടലിലേക്ക് വലിച്ചെറിഞ്ഞ 20.2 കോടി രൂപ വിലമതിക്കുന്ന 32.689 കിലോഗ്രാം സ്വർണം കണ്ടെത്തി. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണം കണ്ടെത്തിയത്.

രാമേശ്വരം മണ്ഡപത്തിന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കടല്‍മാര്‍ഗം സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ തീരസംരക്ഷണസേനയുടെ സഹകരണത്തോടെ തിരച്ചില്‍നടത്തുന്നതിനിടെ കള്ളക്കടത്തുസംഘം സ്വര്‍ണം കടലിലേക്കെറിയുകയായിരുന്നു. സംഭവത്തില്‍ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രതികളെ സംഘം പിടികൂടുകയും, സ്വര്‍ണം കണ്ടെടുക്കാനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

ഫെബ്രുവരിയിലും സമാനമായ സംഭവം ഈ മേഖലയില്‍ നടന്നിരുന്നു. അന്ന് കടലിലെറിഞ്ഞ 18 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു.

Eng­lish Sum­ma­ry: 32 kg gold worth Rs 20 crore recov­ered from sea smug­gling bid foiled
You may also like this video

Exit mobile version