Site iconSite icon Janayugom Online

ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. നേരത്തെ 131.11 കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ട്. ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ ഇതുവരെ ആകെ 164.71 കോടി രൂപ അനുവദിച്ചു. ഇതോടെ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഹോട്ടലുകളുടെ വെള്ളം, വൈദ്യുതി, സ്ഥലം അല്ലെങ്കില്‍ വാടക എന്നിവ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇതിനുപുറമെ വര്‍ക്കിങ് ഗ്രാന്റ് ഇനത്തില്‍ പ്രതിവര്‍ഷം 30,000 രൂപ നല്‍കുന്നു. ഇതിന് പുറമെയാണ് സബ്സിഡി അനുവദിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: 33.6 crores for jana­keeya hotels

You may also like this video

Exit mobile version