Site iconSite icon Janayugom Online

പുതുവത്സര പുലർച്ചെ വാഹനാപകടം 33 പേർക്ക് പരിക്ക്

സന്തോഷത്തോടെ ആരംഭിക്കേണ്ട പുതുവത്സരദിനത്തിൽ പുലർച്ചെ തൊടുപുഴയിൽ വാഹനാപകടം. ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയ തൃശൂർ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 33 പേർക്ക് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ കരിങ്കുന്നം പ്ലാന്റേഷന് സമീപമായിരുന്നു അപകടം. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. അനയ് കൃഷ്ണ (19), അധ്വയ്ത് ഇ എസ് (18), അജയ് ഘോഷ് (56), അഭിനന്ദ് എസ് എസ് (23), നവീൻ എസ് പി (48), പ്രണവ് പ്രശാന്ത് (19), സുരേഷ് എൻ (53), ജയകുമാർ (42), ആയുഷ് പി എസ് (20), ഹരീഷ് സന്തോഷ് (21), അരുൺ ദാസ് (32), വിനോദ് ബാബു (53), കശ്യപ് സാരഗ് (20), സുദർശന കുമാർ (49), ആരുഷ് (8), അതുൽ നായർ (31), അരുൺ എ എം (35), രാജൻ (50), ഫസൽ (34), അർജുൻ രാമചന്ദ്രൻ (17), ടി പി അജയൻ (55), ശ്രീകാന്ത് വിദ്യാധരൻ (46), ഷാജി കെ വി (50), അക്ഷയ് സുനിൽ (20), അഖിൽ കെ (23), ജഗൻ ശ്രീകാന്ത് (13), ഷിജിത്ത് (41), സജീവ് എ (50), നാരായണൻ (65), ശിവാനന്ദൻ (60), അതുൽ (25), ജിബിഷ് (40), അജിത്കുമാർ (52) എന്നിവർ ഉൾപ്പെടെ 33 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 

നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു. സാരമായി പരിക്കേറ്റ എട്ടു പേരിൽ മൂന്നു പേർ ഐസിയുവിലും ന്യൂറോ ഐസിയുവിലും, മറ്റുള്ളവർ വിവിധ വാർഡുകളിലും ചികിത്സയിൽ തുടരുകയാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം വിദഗ്ദ്ധരായ ഡോ. ആസിഷ് കിഷോർ, ഡോ. ഹരിചന്ദ്, ഡോ. റോഷൻ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രവർത്തിച്ചത്. തുടർന്ന് അപകടങ്ങൾ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അനിൽ ജെ തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ (ഓർത്തോ), ഡോ. ക്രിസ് തോമസ്, ഡോ. സുനിൽ മാത്യു (ജനറൽ സർജറി), ഡോ. ഷഫീഖ് (ന്യൂറോ സർജറി), ഡോ. സി മാധവി (പ്ലാസ്റ്റിക് സർജറി) മറ്റ് വിദഗ്ദ്ധ സംഘവും ചേർന്ന് തുടർചികിത്സ ലഭ്യമാക്കി. സംഭവം അറിഞ്ഞതോടെ ആശുപത്രി സിഇഒ, ഡോ. (ലഫ്. കേണൽ) ജയ് കിഷൻ നേരിട്ടെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ആവശ്യമായ എല്ലാ ചികിത്സാസഹായങ്ങളും ഉറപ്പുനൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു. 

Exit mobile version