സിക്കിം വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇതില്‍ 10 സൈനികരും ഉള്‍പ്പെടുന്നു. അതേസമയം ടീസ്ത നദിയില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരി ജില്ല ഭരണകൂടം അറിയിച്ചു.
രണ്ട് സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തുന്നതിനാൽ വിശദാംശങ്ങൾ ക്രോഡീകരിച്ച ശേഷം മരണസംഖ്യ അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ 105 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനായി പ്രത്യേക റഡാറുകളും ഡ്രോണുകളും ആർമി നായകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുടനീളം 30 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 6,705 പേരോളം ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
English Summary: 34 dead in Sikkim; Search continues for 105 people
You may also like this video