Site icon Janayugom Online

ആസന്നമായി ആഗോള അടിയന്തരാവസ്ഥ; 345 ദശലക്ഷം ആളുകള്‍ പട്ടിണിയിലേക്ക്

345 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യരാഷ്ട്രസഭ (un) യുടെ മുന്നറിയിപ്പ്. ഇതുമൂലം ലോകം അഭൂതപൂർവമായ ആഗോള അടിയന്തരാവസ്ഥ നേരിടുണ്ടെന്നാണ് യുഎൻ ഫുഡ് പ്രോഗ്രാം ( UN World Food Pro­gram ) എക്സിക്യൂട്ടീവ് ഡയറക്ടർ ( UN food chief ) ഡേവിസ് ബീസ്‌ലി ( David Beasley) യുഎൻ രക്ഷാകൗൺസിലിൽ ( UN Secu­ri­ty Coun­cil ) വെളിപ്പെടുത്തിയത്. ഉക്രെയ്നിലെ യുദ്ധത്തെ തുടർന്ന് 70 ദശലക്ഷം പേരാണ് പട്ടിണിയിലായത്. ഫുഡ് പ്രോഗ്രാം ഏജൻസി പ്രവർത്തിക്കുന്ന 82 രാജ്യങ്ങളിലെ 345 ദശലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്. കോവിഡ് ( covid-19 pan­dem­ic ) മഹാമാരിക്ക് മുമ്പ് കടുത്ത അരക്ഷിതരായ ആളുകളുടെ എണ്ണത്തിന്റെ രണ്ടര ഇരട്ടിയാണ് ഇത്.

45 രാജ്യങ്ങളിലെ 50 ദശലക്ഷം ആളുകള്‍ വളരെ രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുകയും പട്ടിണി മൂലം വാതിലുകളില്‍ മുട്ടുകയും ചെയ്യുന്നുവെന്നും ഡേവിസ് ബീസ്‌ലി യുഎന്‍ കൗണ്‍സിലില്‍ പറഞ്ഞു. നേരത്തെ വിശപ്പിന്റെ ഒരു തരംഗമായിരുന്നുവെങ്കില്‍ ഇപ്പോഴത് വിശപ്പിന്റെ സുനാമിയാണ്. വര്‍ധിച്ചു വരുന്ന സംഘര്‍ഷവും കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക അലകളുടെ അനന്തരഫലങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയും ഉക്രെയ്‌ന്‍ യുദ്ധവുമെല്ലാം പട്ടിണിയുടെ ആക്കം കൂട്ടിയിരിക്കുന്നു. ഫെബ്രുവരി 24ന് റഷ്യ അയല്‍രാജ്യത്തെ ആക്രമിച്ചതോടെ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വളത്തിന്റെയും വില കുതിച്ചുയരാന്‍ തുടങ്ങി. ഇത് 70 ദശലക്ഷം ആളുകളെയാണ് പട്ടിണിയിലേക്കടുപ്പിച്ചത്. യുഎന്‍ ഫുഡ് പ്രോഗ്രാം മേധാവി പറഞ്ഞു.

റഷ്യ ഉപരോധിച്ച മൂന്ന് കരിങ്കടല്‍ ( Black Sea) തുറമുഖങ്ങളില്‍നിന്ന് ഉക്രേനിയന്‍ ധാന്യങ്ങള്‍ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ റഷ്യന്‍ വളം ആഗോള വിപണിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത് യാഥാര്‍ത്ഥ്യമാകും വരെ കടുത്ത ക്ഷാമങ്ങള്‍ അപകടകരമാം വിധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. 2023 ഓടെയെങ്കിലും നടപടികളെടുത്തില്ലെങ്കില്‍ നിലവിലെ ഭക്ഷ്യവില പ്രതിസന്ധി ഭക്ഷ്യലഭ്യതാ പ്രതിസന്ധിയായി വികസിച്ചേക്കാമെന്നും യുഎന്‍ ഭക്ഷ്യപരിപാടി സമിതി പറയുന്നു.

എത്യോപ്യ, വടക്കുകിഴക്കന്‍ നൈജീരിയ, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയുടെ അപകടാവസ്ഥയും സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിലയിരുത്തുന്നത്. സൊമാലിയയില്‍ ഈയിടെ നടത്തിയ സന്ദര്‍ശനത്തിന്റെ പശ്ചാത്തലവും അവിടത്തെ ഭക്ഷ്യ പ്രതിസന്ധിയും ഫുഡ് പ്രോഗ്രാം മേധാവി ഡേവിസ് ബീസ്‌ലിയും ഹ്യുമാനിറ്റേറിയല്‍ മേധാവി ( UN human­i­tar­i­an chief ) മാര്‍ട്ടിന്‍ ഗ്രിഫിത്ത്സും ( Mar­tin Grif­fiths ) സുരക്ഷാ കൗണ്‍സിലില്‍ വിവരിച്ചു. സൊമാലിയ ഒരു ഒറ്റപ്പെട്ട സ്ഥലമായി കാണേണ്ട, ലക്ഷക്കണക്കിന് ആളുകള്‍ വിശപ്പിന്റെ വിനാശകരമായ തലങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി. 2020 ഏപ്രിലില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സമാനമായ മുന്നറിയിപ്പുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ധനസഹായഭ്യര്‍ത്ഥനയും വലിയതോതിലുള്ള അനുകൂല പ്രതികരണവും ഉണ്ടായി. അതുകൊണ്ടുതന്നെ വന്‍ ദുരന്തമാണ് ഒഴിവാക്കാനായത്.

Eng­lish Sum­ma­ry: 345 mil­lion peo­ple march­ing towards starvation

You may also like this video;

Exit mobile version