Site icon Janayugom Online

രാജ്യത്ത് 3614 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് 3614 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,29,87,875 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 98.71 ശതമാനമാണ് രോഗമുക്തി നിരക്ക്.

Eng­lish sum­ma­ry; A fur­ther 3614 covid cas­es were con­firmed in the country

You may also like this video;

Exit mobile version