Site iconSite icon Janayugom Online

ലോകത്ത് 365 ലക്ഷം കുട്ടികള്‍ പലായനം ചെയ്തു

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ലോകത്ത് 365 ലക്ഷം കുട്ടികള്‍ക്ക് പലായനം ചെയ്യേണ്ടിവന്നതായി യുണിസെഫ്. സംഘര്‍ഷം ആക്രമണം തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികളുടെ പലായനത്തിന് കാരണമായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

228 ലക്ഷം കുട്ടികള്‍ രാജ്യത്തിനകതന്നെ വിവിധയിടങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. കാലാവസ്ഥാ-പാരിസ്ഥിതിക ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയും കുട്ടികളുടെ പലായനത്തിന് കാരണമായി.

റഷ്യ‑ഉക്രെയ്ന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഈ വര്‍ഷമുണ്ടായ പലായനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
യുദ്ധം നടക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യെമന്‍ പോലുള്ള ദുര്‍ബലരാജ്യങ്ങളിലെല്ലാം കൂട്ടപലായനങ്ങളുണ്ടായി.

ഇത്തരത്തില്‍ കുട്ടികളുടെ പലായനം തടയുന്നതിനും പലായനം ചെയ്തകുട്ടികള്‍ക്ക് വിദ്യാഭ്യാസം,സംരക്ഷണം, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പാണ് ഈ കണക്കുകളെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റൂസ്‌വെല്‍ പറഞ്ഞു.

അഭയാര്‍ത്ഥികളാകുന്ന കുട്ടികളില്‍ പകുതിപേര്‍ മാത്രമേ പ്രാഥമിക സ്കുളുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ളവരില്‍ നാലിലൊന്ന് ഭാഗം മാത്രമേ സ്കുളുകളില്‍ ചേര്‍ന്നിട്ടുള്ളു. ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അനാഥരും രക്ഷിതാക്കള്‍ കൂടെയില്ലാത്തതുമായ കുട്ടികളെ വ്യാപകമായി മനുഷ്യകടത്ത്, ചൂഷണം, ആക്രമണം, അതിക്രമണം എന്നിവയ്ക്ക് ഇരരകളാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ മനുഷ്യകടത്തിന് ഇരകളാകുന്നവരില്‍ 28 ശതമാനവും കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish summary;365 lakh chil­dren have fled the world

You may also like this video;

Exit mobile version