Site icon Janayugom Online

നിശാപാര്‍ട്ടി; ബംഗളൂരുവില്‍ മലയാളികളടക്കം 37 പേര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ മലയാളികളടക്കം 37 പേര്‍ പിടിയില്‍. ഐടി ജീവനക്കാരും കോളജ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയാണ് പിടിയിലായത്. നഗരത്തിലെ അനേക്കല്‍ പ്രദേശത്തുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി.

നാല് ഡിജെമാരുടെ നേതൃത്വത്തിലാണ് രാത്രിയില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ബംഗളുരു റൂറല്‍ ഡിവൈഎസ്പി മല്ലേഷ് പറഞ്ഞു. സംഘാടകരായ ആശിഷ്, ദൊഡ്ഡമന്ത എന്നിവരും പിടിയിലായിട്ടുണ്ട്. ഉഗ്രം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പാര്‍ട്ടിക്കുളള ടിക്കറ്റുകള്‍ വിറ്റത്. റിസോര്‍ട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളടക്കം 21 വാഹനങ്ങളും ബംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ജെഡിഎസ് നേതാവ് കൂടിയായ ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
eng­lish sum­ma­ry; 37 arrest­ed in Ban­ga­lore includ­ing Malay­alees case relat­ed to Night party
you may also like this video;

Exit mobile version