കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒഡിഷയിലെത്തിയത് 380 പേർ. തിരിച്ചെത്തിയവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡ്-19 നെഗറ്റീവായെങ്കിലും, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകൾ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരും. ഇവരെ എട്ടാം തീയതി വീണ്ടും പരിശോധിക്കുമെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ നിരഞ്ജൻ മിശ്ര അറിയിച്ചു.
ഡെൽറ്റാ വകഭേദത്തെക്കാൾ അധിക വ്യാപനശേഷിയുള്ള ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് ദക്ഷിണ ആഫ്രിക്കയിലാണ്. നിലവിൽ 26 രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്.
english summary; 380 People Recently Returned to Odisha from Omicron-hit Nations
you may also like this video;