Site iconSite icon Janayugom Online

ഷാങ്ഹായില്‍ 39 കോവിഡ് മരണം

ചെെനീസ് നഗരമായ ഷാങ്ഹായില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു. ഞായറാഴ്ച മാത്രം 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

22,000 കോവിഡ് കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായാ ബെയ്ജിങ്ങിലുള്‍പ്പെടെ നിയന്ത്രണം കടുപ്പിച്ചേക്കും. ഈ മാസം ആദ്യം മുതല്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ് ചെെനയുടെ ബിസിനസ് ഹബ്ബായ ഷാങ്ഹായ് നഗരം.

Eng­lish summary;39 covid deaths in Shanghai

You may also like this video;

Exit mobile version