Site iconSite icon Janayugom Online

മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു; 4 പേർ അറസ്റ്റിൽ

മുംബൈയിൽ ഇരുമ്പ് പാലം മോഷ്ടിച്ച നാലുപേര്‍ പിടിയില്‍. മുംബൈയിലെ മലാഡ് വെസ്റ്റിൽ നിന്ന് കഴിഞ്ഞ മാസം 26 നാണ് പാലം മോഷണം പോയത്. 90 അടി നീളവും, 6000 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് പാലമാണ് മോഷ്ടിക്കപ്പെട്ടത്. അദാനി ഇലക്‌ട്രിസിറ്റിൻ്റെ വലിയ വൈദ്യുതി കേബിളുകൾ കൊണ്ടുപോകുന്നതിനാണ് താല്‍ക്കാലിക ഇരുമ്പ് പാലം നിർമ്മിച്ചതെന്ന് ബംഗൂർ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം വന്നതിനെ തുടർന്ന് ഇരുമ്പ് പാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 26 ന് അദാനി ഇലക്‌ട്രിസിറ്റി അധികൃതർ പാലം പരിശോധിക്കാനെത്തിയപ്പോഴാണ് പാലം കാണാനില്ലെന്ന് കണ്ടെത്തിയത്. പാലം നിർമ്മിക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനി തന്നെ ഇത് സംബന്ധിച്ച് ബംഗൂർ നഗർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പാലം മോഷ്ടിക്കപ്പെട്ടതെന്ന് മനസിലാകുന്നത്.

ഇവിടെ സിസിടിവി ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കേസന്വേഷണം. പിടിയിലായവരിൽ ഒരാൾ അദാനി ഇലക്‌ട്രിസിറ്റിക്ക് പാലം പണിയാൻ കരാർ നൽകിയ കമ്പനിയിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 4 Arrest­ed In Mum­bai For Steal­ing 90-Foot-Long, 6,000-Kg Iron Bridge
You may also like this video

 

Exit mobile version