കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ദേശീയപാത 66ൽ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് മണ്ണിടിഞ്ഞത്.
ഏഴ് പേരിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടുന്നുവെന്ന് ഉത്തര കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മി പ്രിയ പറഞ്ഞു.
ഫയർ സർവീസ് ടീം ഉൾപ്പെടെ 24 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം രക്ഷാപ്രവർത്തനത്തിനെത്തിയതായി പൊലീസ് കൂട്ടിച്ചേർത്തു.
സംഭവത്തിനുപിന്നാലെ പ്രദേശത്തെ ഗതാഗതം സ്തംഭിച്ചതായും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
English Summary: 4 dead, 3 missing in landslides in Karnataka
You may also like this video